പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം; ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മര്‍ദ്ദനം

beat

പൗരത്വ നിയമ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് നേരേ അക്രമം. കല്ലാച്ചിയില്‍ താമസിക്കുന്ന മൂന്ന് പശ്ചിമ ബംഗാള്‍ സ്വദേശികള്‍ക്ക് നേരെയാണ് അക്രമമുണ്ടായത്.

ഇന്നലെ രാത്രിയിലാണ് പത്തിലധികം വരുന്ന സംഘം ഇവര്‍ താമസിക്കുന്ന സ്ഥലത്തെത്തി മര്‍ദിച്ചത്. പരുക്കേറ്റ മൂവരെയും നാദാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി കല്ലാച്ചിയില്‍നടന്ന പ്രകടനത്തിലാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ പങ്കെടുത്തത്.

ബിജെപി പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് തൊഴിലാളികള്‍ പറഞ്ഞു. തങ്ങള്‍ക്ക് നേരെ വധഭീഷണിയുണ്ടെന്നും നാട്ടിലേയ്ക്ക് തിരിച്ചു പോകുകയാണെന്നും അവര്‍ പറഞ്ഞു.

 

 

Top