പാലക്കാട് : തന്റെ വീടിനു നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അക്രമം അഴിച്ചുവിട്ടതെന്നും ഇവരെ നേതാക്കള്‍ സംരക്ഷിക്കുകയാണെന്നും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന എം.ബി രാജേഷ്.
ഇന്നലെ രാത്രി 9 മണിക്ക് ശേഷമാണ് രാജേഷിന്റെ വീടിനു നേരെ അക്രമം അരങ്ങേറിയത്. രാജേഷിന്റെ മതാപിതാക്കള്‍ മാത്രം ഉള്ളപ്പോഴാണ് അക്രമം നടന്നത്. ഉഗ്രശേഷിയുള്ള പടക്കങ്ങള്‍ കത്തിച്ച് വീട്ടിലേക്ക് വലിച്ചെറിയായിരുന്നു. എം.ബി രാജേഷിന്റെ മാതാപിതാക്കളെ 15 അംഗ സംഘം അസഭ്യം പറയുകയും ചെയ്തായി പരാതിയുണ്ട്.
അക്രമ വിവരം അറിഞ്ഞതിനു പിന്നാലെ എം.ബി രാജേഷ് കൈയിലിയാടു ഉള്ള വീട്ടിലെത്തിയിരുന്നു. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. രാജേഷിന്റെ വീടിന് പൊലീസ് കാവല്‍ ഏര്‍പെടുത്തും.
അതേസമയം രാജേഷിന്റെ വീടിനു നേര്‍ക്കുണ്ടായ കോണ്‍ഗ്രസ്സ് ആക്രമണം അപലപനീയമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം പറഞ്ഞു.
കൊലവിളിയും അക്രമവും നടത്തി വിജയമാഘോഷിക്കാനിറങ്ങിയ പ്രവര്‍ത്തകരെ തിരികെവിളിക്കാന്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ വൈകരുതെന്നും റഹിം ഫേയ്സ് ബുക്കില്‍ കുറിച്ചു.