തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായ അക്രമങ്ങളില്‍ ഞായറാഴ്ച്ച ഉച്ചവരെ രജിസ്റ്റര്‍ ചെയ്തത് 1772 കേസുകളാണ്.
1772 കേസുകളിലായി 5397 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ 4666 പേര്‍ സ്റ്റേഷന്‍ ജാമ്യത്തിലും കോടതി ജാമ്യത്തിലുമായി പുറത്തിറങ്ങി. ഗുരുതരവകുപ്പുകളില്‍ അറസ്റ്റിലായ 731 പേര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.