സംഘര്‍ഷ സാധ്യത; തെരഞ്ഞെടുപ്പ് ദിവസം വടകരയില്‍ നിരോധനാഞ്ജ പ്രഖ്യാപിച്ചു

വടകര: തെരഞ്ഞെടുപ്പ് ദിവസം വടകരയില്‍ നിരോധനാഞ്ജ പ്രഖ്യാപിച്ചു. ഏപ്രില്‍ 23ന് വൈകിട്ട് 6 മുതല്‍ 24ന് പത്ത് വരെയാണ് നിരോധനാഞ്ജ പ്രഖ്യാപിച്ചിരിക്കുന്നത്.

വടകരയില്‍ കൊട്ടിക്കലാശത്തിനിടെ വ്യാപകമായ സംഘര്‍ഷങ്ങളാണ് ഉണ്ടായത്. സംഘര്‍ഷത്തിനിടെ വടകര ലോക്‌സഭ മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി ഒ.ടി നസീറിനെ സിപിഎം പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്തതായി പരാതിയുണ്ട്.

ലോക്‌സഭ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ നിരവധി സ്ഥലങ്ങളില്‍ സംഘര്‍ഷം ഉണ്ടായിട്ടുണ്ട്.

Top