പഞ്ചാബില്‍ സർക്കാർ പിൻവലിച്ച വി.ഐ.പി സുരക്ഷ ജൂൺ ഏഴിന് പുനഃസ്ഥാപിക്കും

ചണ്ഡീഗഡ്: പഞ്ചാബ് സർക്കാർ പിൻവലിച്ച വി.ഐ.പികളുടെ സുരക്ഷ ഈ മാസം ഏഴിന് പുനഃസ്ഥാപിക്കും. വി.ഐ.പികള്‍ക്കുള്ള പൊലീസ് സുരക്ഷ പിന്‍വലിച്ചതിനു പിന്നാലെ പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ധു മൂസെവാല വെടിയേറ്റു മരിച്ചിരുന്നു. പഞ്ചാബ് സർക്കാരിന്റെ നടപടി പഞ്ചാബ്, ഹരിയാന ഹൈകോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ് സുരക്ഷ പുനഃസ്ഥാപിക്കാൻ തീരുമാനിച്ചത്.

സുരക്ഷ ഈ മാസം ഏഴു മുതല്‍ പുനഃസ്ഥാപിക്കണമെന്നും കോടതി ഉത്തരവിട്ടു. വിധി പഞ്ചാബ് സര്‍ക്കാരിന് കനത്ത തിരിച്ചടിയായി. സുരക്ഷ റദ്ദാക്കിയ വി.ഐ.പികളുടെ പട്ടികയിലുള്‍പ്പെട്ട ഒരാളാണ് കോടതിയെ സമീപിച്ചത്.

സിദ്ദുവിന്റെ മരണത്തെ തുടർന്ന് ഭഗ്‍വന്ദ് മാന്‍ നേതൃത്വം നല്‍കുന്ന എ.എ.പി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമുയരുകയും ചെയ്തു. ബ്ലൂസ്റ്റാര്‍ ഓപറേഷന്റെ വാര്‍ഷികദിനമായ ജൂണ്‍ ആറിന് സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കുന്നതിനായി സൈനികരെ ആവശ്യപ്പെട്ടിരിക്കുകയാണ് പഞ്ചാബ് സർക്കാർ.

Top