ബെംഗളൂരു: ജയലളിതയുടെ തോഴിയായിരുന്ന വികെ ശശികലയ്ക്ക് ബംഗളൂരു ജയിലില്‍ ലഭിക്കുന്നത് വിഐപി ട്രീറ്റ്‌മെന്റ്.
ഇതു വെളിപ്പെടുത്തിയ മുന്‍ ജയില്‍ ഡിഐജി ഡി രൂപയ്‌ക്കെതിരെ അപകീര്‍ത്തി കേസുമായി മുന്‍ പൊലീസ് ഡിജിപി.
എച്ച്എന്‍എസ് റാവുവാണ് ഡി രൂപയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. മുന്‍പ് ജയില്‍ ചട്ടലംഘന ആരോപണം നേരിടേണ്ടിവന്നിട്ടുള്ള ഉദ്യോഗസ്ഥനാണ് അദ്ദേഹം.
ശശികലയ്ക്ക് വിഐപി സൗകര്യങ്ങള്‍ ലഭിക്കുന്നതിന് രണ്ട് കോടി രൂപ എച്ച്എന്‍എസ് റാവുവിന് കൈക്കൂലി നല്‍കിയെന്ന ആരോപണം അദ്ദേഹത്തിന് തന്നെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ രൂപ ചൂണ്ടിക്കാട്ടിയിരുന്നു.
വിവാദ റിപ്പോര്‍ട്ടുകള്‍ക്കും ചര്‍ച്ചയ്ക്കും പിന്നാലെ ഡി രൂപയേയും എച്ച്എന്‍എസ് റാവുവിനേയും ബെഗളൂരു ജയിലില്‍ നിന്നും സ്ഥലം മാറ്റി.
എച്ച്എന്‍എസ് റാവുവിനോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാനും ഡി രൂപയെ കര്‍ണാടക ട്രാഫിക് വകുപ്പിലേക്കു മാറ്റുകയും ചെയ്തു.
അതേസമയം തനിക്കെതിരെ രൂപയുടെ ഭാഗത്ത് നിന്നുണ്ടായ ആരോപണങ്ങളെ എച്ച്എന്‍എസ് റാവു തള്ളി.
അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ തന്റെ സല്‍പ്പേരിനും പ്രശസ്തിക്കും കളങ്കമുണ്ടാക്കിയെന്നും മാനസിക സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാക്കിയെന്നും കാണിച്ചാണ് രൂപയ്‌ക്കെതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.