തിരൂര്‍: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതി വിപിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍.
കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിലാണ് അറസ്റ്റ്.
ആര്‍എസ്എസ് പ്രവര്‍ത്തകനായ തിരൂര്‍ ആലത്തിയൂര്‍ കുട്ടിച്ചാത്തന്‍പടി കുണ്ടില്‍ വിപിനെ തിരൂര്‍ പുളിഞ്ചോട്ടില്‍ വെച്ച് രാവിലെ വെട്ടേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു.
16 പ്രതികളാണ് കൊടിഞ്ഞി ഫൈസല്‍ വധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നത്. ഇതില്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരും ഗൂഢാലോചനയില്‍ പങ്കാളികളായവരുമുണ്ടായിരുന്നു. കര്‍ശന വ്യവസ്ഥകളോടെയാണ് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നതും.