ബോളീവുഡില്‍ ആരാധകര്‍ ഏറെയുള്ള താരമാണ് നടി ശില്പ ഷെട്ടി. താരത്തിന്റെ പോസ്റ്റുകള്‍ക്ക് സോഷ്യല്‍ മീഡിയയിലും ആരാധകര്‍ ഏറെയാണ്. ശില്പ പങ്കുവയ്ക്കുന്ന ഫിറ്റ്നസ് വീഡിയോകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ കുടുംബത്തോടൊപ്പം ഡാന്‍സ് ചെയ്യുന്ന വീഡിയോയ്ക്ക് സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ഡാന്‍സിനിടയില്‍ പ്ലേറ്റുകള്‍ എറിഞ്ഞ് പൊട്ടിച്ചതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം.
ശില്പയുടെ പ്രവൃത്തി ഒരു താരത്തിന് ചേര്‍ന്നതല്ല. പരിസ്ഥിതിയെ കുറിച്ച് ചിന്തിക്കാതെയാണ് ശില്പ ഷെട്ടിയുടെ ഇങ്ങനെയൊക്കെ ചെയ്യുന്നത്.. ആ പാത്രങ്ങള്‍ ഉണ്ടാക്കിയ ആള്‍ക്കാരുടെ അദ്ധ്വാനത്തെ കുറിച്ച് പോലും ചിന്തിച്ചില്ലല്ലോ എന്നും ആരാധകര്‍ ചോദിക്കുന്നു. പണം കൂടുതലുള്ളതിന്റെ ഹുങ്കാണ് ശില്പ കാണിക്കുന്നതെന്നും ഒരാള്‍ കുറിക്കുന്നു. ഇന്‍സ്റ്റഗ്രാമിലാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്.