പ്രണയിക്കുമ്പോള്‍ മാത്രമല്ല എന്നും അവര്‍ ഒന്നാണെന്ന് ആരാധകരെ വീണ്ടും ഓര്‍മ്മിച്ച് അനുഷ്‌കയും, വിരാടും. ഒരേ ടീ ഷര്‍ട് ധരിച്ച ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പങ്ക് വെച്ചാണ് വീണ്ടും അനുഷ്‌കയും വിരാട് കോഹ് ലിയും രംഗത്തെത്തിയത്. ഇരുവരും തമ്മിലുളള പ്രണയ നിമിഷങ്ങള്‍ ഇവര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങളായി പോസ്റ്റ് ചെയ്യാറുണ്ട്. ജോലി തിരക്കുകളില്‍ നിന്ന് ഒഴിയുമ്പോഴൊക്കെയും ഇരുവരുടേയും പ്രണയ ചിത്രങ്ങളും പോസ്റ്റ് ചെയ്യാറുണ്ട്.
അനുഷ്‌കയുടേയും വിരാടിന്റേയും സൗഹൃദവും, പ്രണയവും, പിന്നീട് വിവാഹവും, ഹണിമൂണുമടക്കം എല്ലാം മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ച് ആഘോഷിച്ചിരുന്നു. എന്നും ഇവര്‍ക്ക് പിന്നാലെയായിരുന്നു മാധ്യമങ്ങള്‍. ഡിസംബറില്‍ വിവാഹം നടന്നത് മുതല്‍ മറ്റ് ദമ്പതികളെ അസൂയപ്പെടുത്തുന്ന രീതിയിലാണ് ഇരുവരുടേയും ഒന്നിച്ചുളള ജീവിതം.
താരദമ്പതികളുടെ ചിത്രമോ വീഡിയയോ ഇല്ലാത്ത ഒരു ദിവസം പോലും സോഷ്യല്‍ മീഡിയയില്‍ ഉണ്ടാവാറുമില്ല. സിനിമാ ചിത്രീകരണവും ക്രിക്കറ്റ് മല്‍സരങ്ങളുമായി ഇരുവരും തിരക്കിലാണെങ്കിലും ഒന്നിച്ചുളള സമയം അവര്‍ ആഘോഷമാക്കി മാറ്റാറുമുണ്ട്.
താരദമ്പതികള്‍ ഏറെ സ്‌നേഹത്തിലാണെന്നതിന് തെളിവാണ് കഴിഞ്ഞ ദിവസം അനുഷ്‌ക പുറത്തുവിട്ട ചിത്രം. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വിരാട് കോഹ്‌ലി ധരിച്ച വെളള നിറത്തിലുളള ടീഷര്‍ട്ടാണ് അനുഷ്‌ക ധരിച്ചത്. ‘സ്റ്റേറ്റ് ഓഫ് മൈന്‍ഡ്’ എന്ന വാചകം എഴുതിയ ടീഷര്‍ട്ട് ധരിച്ച ഇരുവരുടേയും ചിത്രം വൈറലായി മാറുകയും ചെയ്തു. ഇതിന് പിന്നാലെ ആരാധകരുടെ അഭിപ്രായങ്ങളും വന്നു തുടങ്ങി.