ക്യാപ്ടന് പരിക്ക്; ആദ്യ മത്സരത്തിന് മുമ്പേ ഇന്ത്യന്‍ ടീമിന് ആശങ്ക

ലോകകപ്പിലെ ആദ്യ മത്സരത്തിന് മുമ്പ് തന്നെ ഇന്ത്യന്‍ ടീമിന് തരിച്ചടി. ക്യാപ്ടന്‍ വിരാട് കൊഹ്ലിയുടെ പരിക്കാണ് ടീമിനെ അശങ്കപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം സതാംടണില്‍ നടന്ന പരിശീലനത്തിനിടെയാണ് കൊഹ്ലിയ്ക്ക് പരിക്കേറ്റത്. തളളവിരലിനാണ് പരിക്കേറ്റത്.

പരിക്കേറ്റ ഉടന്‍ തന്നെ ഇന്ത്യന്‍ ടീമിന്റെ ഫിസിയോതെറാപ്പിസ്റ്റ് പാട്രിക് ഫര്‍ഹാര്‍ട്ട് കോലിയെ പരിശോധിച്ച് ചികിത്സ നല്‍കിയിരുന്നു. എന്നാല്‍ കൊഹ്ലിയുടെ പരിക്കിന്റെ കാര്യത്തില്‍ ടീം മാനേജ്മെന്റോ ബി.സി.സി.ഐയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ആദ്യ മത്സരം നടക്കാനിരിക്കെ ടീം ക്യാപ്ടന്റെ പരിക്ക് ഇന്ത്യയ്ക്ക് ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

Top