ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഉപനായകന്‍ വീരാട് കോഹ്‌ലി അപകടകാരിയായ കളിക്കാരനെന്ന് യൂസുഫ് പത്താന്‍. ട്വന്റി20 പോലുള്ള മത്സരങ്ങളില്‍ കോഹ്‌ലിയുടെ പ്രകടനം കാണുകയെന്നത് ഒരു അനുഭവമാണെന്നും പത്താന്‍ പറയുന്നു.
കോഹ്‌ലിയെപ്പോലെയുള്ളവരും രോഹിത് ശര്‍മ്മയെപ്പോലെയുള്ളവരും ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് മുതല്‍ക്കൂട്ടാണ്, ഇരുവരും ഒറ്റയ്ക്കുള്ള പ്രകടനം കൊണ്ട് ടീമിനെ ജയിപ്പിക്കാന്‍ കഴിവുള്ളവരാണെന്നും യൂസുഫ് പത്താന്‍ പറയുന്നു.
അനുഭവസമ്പത്തുള്ള താരങ്ങള്‍ ടീമില്‍ ഉണ്ടാകുന്നതിനൊപ്പം യുവതാരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമവും ഉണ്ടാകണം കളിക്കളത്തില്‍ അനുഭവസമ്പത്തിനോ സീനിയോരിറ്റിക്കോ അപ്പുറം കളി എത്ര മികച്ചതാണ് എന്നതിനാണ് കാര്യമെന്ന് പത്താന്‍ അഭിപ്രായപ്പെട്ടു. പ്രതിസന്ധി ഘട്ടങ്ങളില്‍ ടീമിനെ നയിക്കാന്‍ സാധിക്കുന്ന താരങ്ങളെയാണ് ആവശ്യം.
ടീമില്‍ ഇപ്പോള്‍ ഇല്ലെന്നത് തന്നെ ഏരെ വിഷമിപ്പിക്കുന്ന കാര്യമാണ്. എന്നാല്‍ അധികം വൈകാതെ ടീമിലേക്ക് തിരിച്ചെത്താന്‍ സാധിക്കുമെന്നാണ് കരുതുന്നത്, 2011 ലോകകപ്പിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു, തന്റെ കരിയറിലെ ഏറ്റവും വലിയ അനുഭവമായിരുന്നു അതെന്നും യൂസുഫ് പത്താന്‍ പറഞ്ഞു.