ന്യൂഡല്‍ഹി: മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയും താനും തമ്മിലുള്ള ബന്ധം തകര്‍ക്കാന്‍ ചിലര്‍ മനപൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കൊഹ്ലി.
എന്നാല്‍ ധോണിയുമായി താന്‍ കാത്ത് സൂക്ഷിക്കുന്ന സൗഹൃദബന്ധം തകര്‍ക്കാന്‍ ആര്‍ക്കുമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു സ്വകാര്യ ചാനലിലെ പരിപാടിക്കിടെയായിരുന്നു കൊഹ്ലിയുടെ പ്രസ്താവന.
നിരവധി പേര്‍ ഞങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ കഥകള്‍ അടിച്ചിറക്കുന്നുണ്ട്. എന്നാല്‍ ഇതിലെ ഏറ്റവും രസകരമായ കാര്യം ഞങ്ങള്‍ ഇരുവരും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാറേയില്ല. ഞങ്ങള്‍ക്കെതിരെ പറഞ്ഞവര്‍ പിന്നീട് ഞങ്ങള്‍ ഇരുവരെയും ഒരുമിച്ച് കാണുമ്പോള്‍ അത്ഭുതപ്പെടും. എന്തേ ഇവര്‍ തമ്മില്‍ അകല്‍ച്ച വരുന്നില്ല എന്ന്. ഇത് കാണുമ്പോള്‍ ഞങ്ങള്‍ സ്വയം ചിരിക്കാറേയുള്ളു, കൊഹ്ലി പറയുന്നു.
ക്രിക്കറ്റില്‍ താന്‍ അറിഞ്ഞതില്‍ വച്ച് ഏറ്റവും ബുദ്ധിയുള്ള തലച്ചോറ് ധോണിയുടേതാണെന്ന് കൊഹ്ലി നേരത്തെ വ്യക്തമാക്കിയിരുന്നു. ധോണിയുമായുള്ള തന്റെ മാനസിക ഐക്യമാണ് നായകനില്‍ നിന്ന് മറ്റൊരു നായകനിലേക്കുള്ള മാറ്റത്തിനിടയിലും ഇന്ത്യന്‍ സംഘത്തിന് തുടര്‍ വിജയങ്ങള്‍ നേടാന്‍ സാധിക്കുന്നതെന്നായിരുന്നു കൊഹ്ലിയുടെ പ്രസ്താവന.