ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോലിക്കും നടി അനുഷ്ക ശര്‍മ്മയ്ക്കും പെണ്‍കുഞ്ഞ് ജനിച്ചു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലാണ് അനുഷ്ക ശര്‍മ്മ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ട്വിറ്ററിലൂടെ വിരാട് കോലിയാണ് പെണ്‍കുഞ്ഞ് ജനിച്ചത് അറിയിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും എല്ലാവരുടേയും സ്നേഹത്തിനും ആശംസയ്ക്കും നന്ദിയുണ്ടെന്നും കോലി ട്വീറ്റില്‍ കുറിച്ചു.
2020 ആഗസ്റ്റിലാണ് മാതാപിതാക്കള്‍ ആവാന്‍ പോവുകയാണെന്ന് ദമ്പതികള്‍ പ്രഖ്യാപിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അനുഷ്കയെ ആശുപത്രിയിലെത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്. 2017 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്.