ഐസിസി ടൂര്‍ണമെന്റുകളില്‍ ആദ്യമായി ‘പൂജ്യ’ത്തിനു പുറത്തായ താരമായി കോഹ്ലി

ബിര്‍മിംഗ്ഹാം: ക്രിക്കറ്റില്‍ ഓര്‍മിക്കാന്‍ ആഗ്രഹിക്കാത്ത ദിനമായിരുന്നു ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്ക് ഇന്നലെ.

ഐസിസി ടൂര്‍ണമെന്റുകളില്‍ ആദ്യമായി പൂജ്യത്തിനു പുറത്തായ താരമായി മാറി കോഹ്ലി.

ചാമ്പ്യന്‍സ് ട്രോഫി രണ്ടാം മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരേയായിരുന്നു കോഹ്ലിയുടെ നാണംകെട്ട പുറത്താകല്‍. നുവാന്‍ പ്രദീപിനായിരുന്നു വിക്കറ്റ്.

നാല് പന്തുകള്‍ നേരിട്ട കോഹ്ലിയെ അഞ്ചാം പന്തില്‍ വിക്കറ്റ് കീപ്പര്‍ ദിക്ക്വെല പിടികൂടുകയായിരുന്നു. പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെതിരേ 68 പന്തില്‍ നിന്ന് 81 റണ്‍സുമായി പുറത്താകാതെ നിന്നിരുന്നു.

ഐസിസിയുടെ ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി, ടി20 ടൂര്‍ണമെന്റുകളില്‍ കോഹ്ലി ഇതേവരെ പൂജ്യത്തിനു പുറത്തായിരുന്നില്ല. ഇതേവരെ 43 ഐസിസി മത്സരങ്ങളാണ് കോഹ്ലി കളിച്ചത്.

Top