ഫ്‌ലോറിഡ: ഏകദിന ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനവുമായി വിരാട് കോഹ്ലി മുന്നേറുകയാണ്. ലോകകപ്പില്‍ ഇതുവരെ മൂന്ന് അര്‍ദ്ധ സെഞ്ചുറിയും ഒരു സെഞ്ചുറിയും കോഹ്ലി നേടിക്കഴിഞ്ഞു. 2011ലെ ഏകദിന ലോകകപ്പ് നേട്ടത്തില്‍ കോഹ്ലി പങ്കാളിയായിരുന്നു. 12 വര്‍ഷത്തിന് ശേഷം ഒരിക്കല്‍കൂടി കോഹ്ലി ചരിത്രം ആവര്‍ത്തിക്കുന്നത് കാണാന്‍ ലോകമെമ്പാടുമുള്ള ആ?രാധകസംഘം ആ?ഗ്രഹിക്കുന്നുണ്ട്. ഇപ്പോള്‍ അമേരിക്കയില്‍ നിന്നാണ് കോഹ്ലിയെ തേടി ഒരു ആവേശകരമായ സന്ദേശം വന്നിരിക്കുന്നത്. അമേരിക്കന്‍ എന്‍ബിഎ ടീമായ സാക്രമെന്റോ കിംഗ്സ് ഉടമയും ഇന്ത്യന്‍ വംശജനുമായ വിവേക് രണദിവെയാണ് സന്ദേശം അയിച്ചിരിക്കുന്നത്.
‘അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ ടീമിന്റെ ഉടമയാകുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് വിവേക് രണദിവ. മുംബൈ സ്വദേശിയായ രണ്‍ദിവ ബിസിനസ് ചെയ്യുന്നത് അമേരിക്കയിലാണ്.പ്രിയ വിരാട് കോഹ്ലി ലോകകപ്പിലെ തുടര്‍വിജയങ്ങള്‍ക്ക് താങ്കള്‍ക്ക് അഭിനന്ദനങ്ങള്‍. താങ്കള്‍ എന്റെ ഉറക്കം കെടുത്തുന്നു. എന്തെന്നാല്‍ ഞാന്‍ നോര്‍ത്ത് കാലിഫോര്‍ണിയയിലാണ് ജീവിക്കുന്നത്. മെന്‍ ഇന്‍ ബ്ലൂവിനെ കാണാന്‍ ഞാന്‍ അതിരാവിലെ എഴുന്നേല്‍ക്കുന്നു. താങ്കളുടെ ഷര്‍ട്ട് എനിക്ക് ലഭിച്ചിരിക്കുന്നു. താങ്കളെ ഉടന്‍ കാണാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു’. വിവേക് രണദിവ പറഞ്ഞു.