മുംബൈ: ഫോര്‍ച്യൂണ്‍ ഇന്ത്യയുടെ 2019 ലെ ഏറ്റവും ശക്തരായ 50 സ്ത്രീകളുടെ പട്ടികയില്‍ ഇടം നേടി ബോളിവുഡ് നടി അനുഷ്ക ശര്‍മ്മ. 39ാം സ്ഥാനത്താണ് അനുഷ്ക ഇടം നേടിയിരിക്കുന്നത്. വ്യാവസായിക സാംസ്കാരിക ഇടപെടലുകളിലൂടെ ബിസിനസ് രംഗത്ത് കരുത്തു തെളിയിച്ച രാജ്യത്തെ ശക്തരായ വനിതകളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നടി, നിര്‍മ്മാതാവ് എന്നതിലുപരി അനുഷ്ക ശര്‍മ്മ നഷ് എന്ന വസ്ത്രവ്യാപാരശൃംഖലയുടെ ഉടമകൂടിയാണ്. മിന്ത്ര, ലവീ, നിവിയ, എല്ലെ 18 എന്നിവയുടെ ബ്രാന്റ് അംബാസിഡര്‍ കൂടിയാണ് അനുഷ്ക. 25ാം വയസ്സിലാണ് അനുഷ്ക ശര്‍മ്മ സ്വന്തമായി ക്ലിന് സ്ലേറ്റ് ഫിലിംസ് എന്ന പ്രൊഡക്ഷന്‍ ഹൗസ് ആരംഭിച്ചത്. ഹിന്ദി ചിത്രങ്ങളായ എന്‍എച്ച് 10, ഫിലൗരി, പരി എന്നിവ അനുഷ്ക നിര്‍മ്മിക്കുകയും ചെയ്തു.