ബംഗളൂരു: ഐപിഎല്‍ 11-ാം പതിപ്പില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് മികച്ച കളി പുറത്ത് എടുക്കുവാന്‍ സാധിച്ചില്ലെങ്കിലും നായകന് വിരാട് കൊഹ്ലി തിളങ്ങി നില്‍ക്കുകയാണ്. ഈ സീസണിലും വിരാടിന്റെ ബാറ്റ് 500ന് മുകളില്‍ റണ്‍സ് അടിച്ചുകൂട്ടിയിരിക്കുകയാണ്.
11-ാം പതിപ്പിലെത്തി നില്ക്കുന്ന ഐപിഎല്‍ ചരിത്രത്തില്‍ ഇത് അഞ്ചാം തവണയാണ് കൊഹ്ലി 500 ന് മുകളില്‍ സ്കോര്‍ നേടുന്നത്. 12 മത്സരങ്ങളില്‍ നിന്നായി ഇതുവരെ കൊഹ്ലി നേടിയിരിക്കുന്നത് 514 റണ്‍സാണ്. ഇനിയും നാല് മത്സരങ്ങള്‍ ടീമിന് ബാക്കിയായുണ്ട്.
2011, 2013,2015,2016, 2018 സീസണുകളിലാണ് കൊഹ്ലി 500 റണ്‍സ് നേടിയിരുന്നത്. 16 മത്സരങ്ങളില്‍ നിന്ന് 973 റണ്‍സാണ് അന്ന് കൊഹ്ലി സ്വന്തമാക്കിയത്. 582 റണ്‍സുമായി ഋഷഭ് നയിക്കുന്ന പട്ടികയില്‍ ആറാം സ്ഥാനത്താണ് കൊഹ്ലി ഉള്ളത്.