വിരാട് കോഹ്‌ലി ; ടെസ്റ്റ് ക്രിക്കറ്റില്‍ വേഗത്തില്‍ റണ്‍സ് തികയ്ക്കുന്ന ഇന്ത്യന്‍ നായകന്‍

kohli

ന്യൂഡല്‍ഹി: ലോക റെക്കോര്‍ഡുകള്‍ ഓരോന്നായി കീഴടക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി.

ടെസ്റ്റ് കരിയറില്‍ 5000 റണ്‍സ് തികച്ച കോഹ്‌ലി സ്വന്തം പേരില്‍ മറ്റൊരു റെക്കോര്‍ഡും സ്വന്തമാക്കിയിരിക്കുകയാണ്.

ഫിറോസ്ഷാ കോട്‌ലയില്‍ ശ്രീലങ്കയ്‌ക്കെതിരെ ആദ്യദിനം 156 റണ്‍സുമായി പുറത്താകാതെ നിന്ന കോഹ്‌ലി, ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 3000 റണ്‍സ് തികയ്ക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോര്‍ഡാണ് സ്വന്തമാക്കിയത്.

സുനില്‍ ഗവാസ്‌ക്കറിനെ(58 ഇന്നിംഗ്‌സ്) മറികടന്ന് 50 ഇന്നിംഗ്‌സുകളില്‍ 3000 റണ്‍സാണ് കോഹ്‌ലി നേടിയിരിക്കുന്നത്.

82 ഇന്നിംഗ്‌സുകളില്‍നിന്ന് 3000 തികച്ച എം എസ് ധോണിയ്ക്കാണ്‌ ഈ പട്ടികയില്‍ മൂന്നാം സ്ഥാനം.

വിരാട് കോഹ്‌ലിയ്ക്ക് മുന്നില്‍ ബ്രാഡ്മാനെ കൂടാതെ മറ്റ് മൂന്നു താരങ്ങള്‍ കൂടിയുണ്ട്. മഹേല ജയവര്‍ദ്ധനെ(48 ഇന്നിംഗ്‌സ്), ഗ്രഹാം ഗൂച്ച്(49 ഇന്നിംഗ്‌സ്), സ്റ്റീവന്‍ സ്മിത്ത്(49 ഇന്നിംഗ്‌സ്). ഈ പട്ടികയില്‍ അഞ്ചാമനാണ് വിരാട് കോഹ്‌ലി.

Top