മൊഹാലി: ഇന്ത്യ-ഓസിസ് നാലാം ഏകദിനത്തില്‍ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്ക് പകരം റിഷഭ് പന്താണ് കളത്തിലിറങ്ങിയത്. ധോണിക്ക് വിശ്രമമനുവദിച്ചതിനെ തുടര്‍ന്നാണ് പന്ത് ടീമിലേക്ക് എത്തിയത്. നാലാം ഏകദിനത്തില്‍ യുവതാരം പന്താണ് ഇന്ത്യന്‍ വിക്കറ്റ് കാത്തത്. ബാറ്റിങില്‍ 36 റണ്‍സെടുത്ത് തരക്കേടില്ലാത്ത പ്രകടനം കാഴ്ച വെയ്ക്കാനും താരത്തിനായി.
Selectors to Rishabh pant:
World Cup ke audition me fail ho gaye aap#RishabhPant pic.twitter.com/JdJ06qVXeV
— Omee (@Umeshmohnani1) March 10, 2019
മികച്ച പ്രകടനം കാഴ്ചവെച്ചു എങ്കിലും മത്സരത്തിനിടെ പന്ത് ധോണിയെ അനുകരിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ധോണി റണ്ണൗട്ട് ചെയ്യുന്നത് പോലെ എതിര്‍ താരത്തെ പുറത്താക്കാന്‍ പന്ത് ശ്രമിച്ചതാണ് പരാജയമായി മാറിയത്. ഓസ്‌ട്രേലിയന്‍ ഇന്നിംഗ്‌സിന്റെ 44ാം ഓവറില്‍ ധോണി മോഡല്‍ റണ്ണൗട്ട് ശ്രമം നടത്തി പാളിയപ്പോള്‍ നായകന്‍ കോഹ്ലിയുടെ രോഷവും പന്തിന് ഏറ്റുവാങ്ങേണ്ടിവന്നു.
മത്സരത്തിന്റെ 44-ാം ഓവറില്‍ യുസ്വേന്ദ്ര ചാഹലിന്റെ പന്തില്‍ അലക്സ് കാരി സിംഗിളിനായി ശ്രമിച്ചപ്പോഴായിരുന്നു സംഭവം. ധോനിയെപ്പോലെ പിന്നിലേക്ക് നോക്കാതെ പന്തെറിഞ്ഞ് ബെയ്ല്‍ ഇളക്കാനായിരുന്നു ഋഷഭിന്റെ ശ്രമം. പക്ഷേ ആ ശ്രമം പാളിപ്പോയി. അലക്സ് കാരി സിംഗിളെടുക്കുകയും ചെയ്തു. ആ അവസരം നഷ്ടപ്പെടുത്തയതിലുള്ള നിരാശ കൊഹ്‌ലി മറച്ചുവെച്ചതുമില്ല. ഇത് എന്താണ് ചെയ്യുന്നത് എന്ന് ഋഷഭിനോട് കൊഹ്‌ലി കൈയുയര്‍ത്തി ചോദിക്കുന്നുണ്ടായിരുന്നു.