ശ്രീലങ്ക, ബംഗ്ലാദേശ്, ഇന്ത്യ എന്നീ ടീമുകള്‍ പങ്കാളികളാകുന്ന ത്രിരാഷ്ട്ര ട്വന്റി 20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മാര്‍ച്ച് ആറിന് തുടങ്ങുന്ന പരമ്പരയില്‍ എംഎസ് ധോണി, വിരാട് കൊഹ്‌ലി, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, ഹര്‍ദിക് പാണ്ഡ്യ തുടങ്ങിയ താരങ്ങള്‍ക്ക് സെലക്ടര്‍മാര്‍ വിശ്രമം അനുവദിച്ചു.
ഇവര്‍ക്ക് പകരക്കാരായി വാഷിങ്ടണ്‍ സുന്ദര്‍, വിജയ് ശങ്കര്‍, റിഷഭ് പന്ത്, ദീപക് ഹൂഡ, മുഹമ്മദ് സിറാജ് എന്നിവര്‍ 15 അംഗ ടീമില്‍ ഇടംപിടിച്ചു. ശ്രീലങ്കയില്‍ രോഹിത് ശര്‍മയാണ് ടീമിനെ നയിക്കുക.
ടീം: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍, സുരേഷ് റെയ്‌ന, മനീഷ് പാണ്ഡെ, ദിനേഷ് കാര്‍ത്തിക്, ദീപക് ഹൂഡ, വാഷിങ്ടണ്‍ സുന്ദര്‍, യുസ്!വേന്ദ്ര ചഹാല്‍, അക്‌സര്‍ പട്ടേല്‍, വിജയ് ശങ്കര്‍, ഷര്‍ദുല്‍ താക്കൂര്‍, ജയ്‌ദേവ് ഉനാദക്ത്, മുഹമ്മദ് സിറാജ്, റിഷഭ് പന്ത്.