കൊറോണ വൈറസ് പാന്‍ഡെമിക്ക് ലോകമെമ്പാടും പിടിമുറുക്കിയ സാഹചര്യത്തില്‍ അത് ലോക സമ്പദ് വ്യവസ്ഥയെ തന്നെ തകിടം മറിച്ചിരിക്കുകയാണ്. അത് കൊണ്ട് തന്നെ പല മേഖലകളിലും ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കുകയും ചെയ്യുന്നുണ്ട്.
കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറയ്ക്കേണ്ടിവരുമെന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് അശോക് മല്‍ഹോത്ര.
കൊറോണ വൈറസ് വ്യാപനം മൂലം ലോകത്തെ മുഴുവന്‍ കായിക കലണ്ടറും താറുമാറായിരിക്കുകയാണെന്നും , ക്രിക്കറ്റിനും ഇതിന്റെ ആഘാതം നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പര റദ്ദാക്കിയതും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിമൂന്നാം പതിപ്പ് അനിശ്ചിതത്വത്തിലായതും എല്ലാം ബിസിസിഐയുടെ സാമ്പത്തിക ശേഷിയെ കാര്യമായി ബാധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് മല്‍ഹോത്രയുടെ ഈ വാക്കുകള്‍.
ബിസിസിഐയ്ക്ക് മുമ്പത്തെ പോലെ പണം സമാഹരിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ പ്രതിഫംല വെട്ടിക്കുറയ്‌ക്കേണ്ടി വന്നാല്‍ അതിനോട് സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.