Virat Kohli rested for Sri Lanka T20s, Pawan Negi called up | Cricket

ന്യൂഡല്‍ഹി: ശ്രീലങ്കയ്‌ക്കെതിരായ മൂന്നു മല്‍സര ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയയില്‍ മിന്നും പ്രകടനം പുറത്തെടുത്ത വിരാട് കോഹ്‌ലിക്കു വിശ്രമം അനുവദിച്ചു. 15 അംഗ ടീമിനെ എം.എസ്. ധോണി നയിക്കും. ലെഫ്റ്റ് ആം സ്പിന്നര്‍ പവന്‍ നേഗി പുതുമുഖം.

ഈ മാസം ഒന്‍പത്, 12, 14 തീയതികളിലാണു മല്‍സരങ്ങള്‍. ടീം: എം.എസ്. ധോണി (നായകന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ, മനീഷ് പാണ്ഡെ, സുരേഷ് റെയ്‌ന, യുവരാജ് സിങ്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ജസ്പ്രീത് ബുംമ്ര, ആശിഷ് നെഹ്‌റ, ഹര്‍ഭജന്‍ സിങ്, ഭുവനേശ്വര്‍ കുമാര്‍, പവന്‍ നേഗി.

Top