രണ്ടാം വിവാഹ വാര്‍ഷികം; സന്തോഷം പങ്കുവെച്ച് വിരാട് കോലിയും അനുഷ്‌ക ശര്‍മ്മയും

റ്റവും കൂടുതല്‍ ആരാധകരുള്ള താരദമ്പതികളാണ് വിരാട് കോലിയും അനുഷ്‌ക ശര്‍മ്മയും. ജീവിതത്തിലെ കെമിസ്ട്രി പോലെ പരസ്യചിത്രത്തിലേക്കും ഒരുമിച്ചെത്തുന്ന വാര്‍ത്ത ആരാധകര്‍ ആഘോഷമാക്കിയിരുന്നു.

ജീവിതത്തിലെ സന്തോഷങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വിരാടും അനുഷ്‌കയും പങ്കുവെക്കാറുമുണ്ട്. ഇപ്പോള്‍ രണ്ടാം വിവാഹ വാര്‍ഷികത്തിന്റെ സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് താരങ്ങള്‍. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് വിവാഹ വാര്‍ഷികം അറിയിച്ചു കൊണ്ടുള്ള കുറിപ്പ് താരങ്ങള്‍ പങ്കുവെച്ചത്.

മറ്റൊരാളെ സ്‌നേഹിക്കുമ്പോള്‍ നിങ്ങള്‍ ദൈവത്തിന്റെ മുഖം കാണുന്നു. പ്രണയം വെറും വികാരം മാത്രമല്ലെന്നും പരമമായ സത്യത്തിലേക്ക് നയിക്കുന്ന ഒന്നാണെന്നും യഥാര്‍ത്ഥ പ്രണയത്തിലൂടെ താന്‍ സത്യത്തെ കണ്ടെത്തിയെന്നും അനുഷ്‌ക കുറിച്ചു. പ്രണയമല്ലാതെ മറ്റൊന്നും യാഥാര്‍ത്ഥ്യമല്ലെന്നും ഏറ്റവും നല്ല പങ്കാളിയെ ലഭിക്കുമ്പോള്‍ നന്ദി മാത്രമാണ് തോന്നുന്നതെന്നും വിരാട് പറഞ്ഞു. കുറിപ്പിനൊപ്പം വിവാഹ ചിത്രങ്ങളും ഇവര്‍ പങ്കുവെച്ചു.

https://www.instagram.com/p/B560ZTDFeU2/?utm_source=ig_web_copy_link
https://www.instagram.com/p/B56zEVBJqwF/?utm_source=ig_web_copy_link

Top