വിരാട് കോലിയുടെ മകള്‍ക്ക് നേരെ ബലാത്സംഗ ഭീഷണി; വനിതാ കമ്മിഷന്‍ കേസെടുത്തു

മുംബൈ: മുഹമ്മദ് ഷമിയെ പിന്തുണച്ചതിന്റെ പേരില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ മകള്‍ക്ക് നേരെ ബലാത്സംഗ ഭീഷണി. സമൂഹമാധ്യമങ്ങളിലൂടെ ബലാത്സംഗ ഭീഷണി ഉയര്‍ന്ന സംഭവത്തില്‍ ഡല്‍ഹി വനിതാ കമ്മിഷന്‍ ഇടപെട്ടു.

ഡല്‍ഹി പൊലീസിന് വനിതാ കമ്മിഷന്‍ നോട്ടീസ് അയച്ചു. പ്രതികളെ ഉടന്‍ പിടികൂടണമെന്ന് വനിതാ കമ്മിഷന്‍ ആവശ്യപ്പെട്ടു. ഈ ട്വീറ്റ് നീക്കം ചെയ്‌തെങ്കിലും ഇതിന്റെ സ്‌ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ട്വന്റി20 ലോകകപ്പില്‍ പാകിസ്താനോട് ഇന്ത്യ തോറ്റതിന് പിന്നാലെയാണ് മുഹമ്മദ് ഷമിയുടെ മതത്തിലേക്ക് ചൂണ്ടി സമൂഹമാധ്യമങ്ങളില്‍ വിദ്വേഷ പ്രചാരണങ്ങള്‍ നടന്നത്. ഇതോടെ ഷമിക്ക് പിന്തുണയുമായി ഇന്ത്യന്‍ വിരാട് കോലിയും എത്തി.

മതത്തിന്റെ പേരില്‍ വേര്‍തിരിവ് എന്ന ചിന്തപോലും തന്നില്‍ ഉണ്ടായിട്ടില്ലെന്ന് കോലി പറഞ്ഞു. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി ജയിച്ച കളികളെ കുറിച്ച് അറിവില്ലാത്തവരാണ് അവരുടെ അസ്വസ്ഥതകള്‍ തീര്‍ക്കുന്നത്. അങ്ങനെയുള്ളവര്‍ക്ക് വേണ്ടി എന്റെ ജീവിതത്തിലെ ഒരു മിനിറ്റ് പോലും കളയാന്‍ തയ്യാറല്ലെന്നും കോലി വ്യക്തമാക്കിയിരുന്നു.

 

Top