കളിക്കളത്തിലേക്ക് മടങ്ങിയ വിരാട് കോഹ്‌ലി ആദ്യ നേട്ടം സമര്‍പ്പിച്ചത് ഭാര്യ അനുഷ്‌കയ്ക്കു തന്നെ. ഇന്ത്യ-ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ രണ്ടാം ടെസ്റ്റില്‍ 150 റണ്‍സ് സ്വന്തമാക്കിയപ്പോഴാണ് കോഹ്‌ലി തന്റെ വിവാഹ മോതിരത്തില്‍ ഉമ്മവെച്ചത്. തന്റെ നേട്ടം കോഹ്‌ലി ഭാര്യ അനുഷ്‌കയ്ക്ക് സമര്‍പ്പിച്ച് എല്ലാം അവളുടെ നേട്ടമെന്ന് ആ മുഖം വിളിച്ചു പറയുന്നത് പോലെ.
150 റണ്‍സ് നേടിയപ്പോള്‍ ആദ്യം കോഹ്‌ലി ഹെല്‍മെറ്റ് നീക്കി കാണികളെ അഭിവാദ്യം ചെയ്തു. തുടര്‍ന്ന് ഹെല്‍മെറ്റില്‍ മുത്തമിട്ടു. ഗ്ലൗസുകള്‍ ഊരിമാറ്റി മാലയില്‍ കോരുത്തിട്ടിരുന്ന വിവാഹ മോതിരം കാണികള്‍ക്കു നേരെ ഉയര്‍ത്തിക്കാട്ടുകയും തുടര്‍ന്ന് മോതിരത്തില്‍ ഉമ്മവെയ്ക്കുകയും ചെയ്തു. വിവാഹ സമയത്ത് അനുഷ്‌ക അണിയിച്ച മോതിരം മാലയില്‍ കോര്‍ത്തിട്ടാണ് വിവാഹശേഷം കോഹ്‌ലി മല്‍സരത്തിനിറങ്ങുന്നത്.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റ് മല്‍സരം കാണാന്‍ ഗ്യാലറിയില്‍ അനുഷ്‌കയും ഉണ്ടായിരുന്നു. ആദ്യ ടെസ്റ്റില്‍ കോഹ്‌ലിക്ക് മികച്ച രീതിയില്‍ കളിക്കാനായില്ല. ഇതോടെ അനുഷ്‌കയ്ക്കു നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വിവാഹത്തിനു മുമ്പ് കോഹ്‌ലി നന്നായി കളിക്കുമായിരുന്നെന്നും വിവാഹശേഷം കോഹ്‌ലി കളി മറന്നുവെന്നായിരുന്നു ട്രോളുകള്‍ വന്നിരുന്നത്. വിവാഹത്തിനുശേഷം കോഹ്‌ലിയുടെ ഫോം നഷ്ടപ്പെട്ടെന്ന് വിമര്‍ശിച്ചവര്‍ക്കുള്ള പ്രതികാര നടപടി കൂടിയായിരുന്നു ഇത്.
146 പന്തില്‍ നിന്നാണ് കോഹ്‌ലി സെഞ്ചുറി നേടിയത്. ടെസ്റ്റ് കരിയറിലെ തന്റെ 21-ാം സെഞ്ചുറിയാണ് കോഹ്‌ലി ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നേടിയത്. സെഞ്ചുറി നേടിയതിനു പിന്നാലെ കോഹ്‌ലി 150 റണ്‍സും കടന്നു. ടെസ്റ്റ് കരിയറില്‍ ഇത് 90-ാമത്തെ തവണയാണ് കോഹ്‌ലി 150 കടക്കുന്നത്.