ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി പടര്‍ന്ന് പിടിക്കുന്ന കൊറോണ വൈറസിനിടയില്‍ മറ്റൊരു വിചിത്രരൂപിയായ ജീവിയുടെ വീഡിയോ വൈറലാകുന്നു.
മനുഷ്യനും മൃഗവും പക്ഷിയുമെല്ലാം ചേര്‍ന്ന വിചിത്രരൂപിയായ ഒരു ജീവി ഇറ്റലിയിലെ ഒരു പള്ളിമിനാരത്തില്‍ പിടിച്ചു കയറുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
പള്ളിയുടെ തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ ജനാലയില്‍നിന്നു മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചതെന്നു തോന്നിക്കുന്നതാണ് വീഡിയോ. ഭീമാകാരമായ ചിറകുകളാണു ജീവിക്കുള്ളത്.
‘എന്തെല്ലാം ദുരന്തങ്ങളാണ് ഒരേസമയം നമ്മെ തേടിയെത്തുന്നത്’ എന്ന അടിക്കുറിപ്പോടെയാണ് വിദേശത്ത് ഈ വീഡിയോ പ്രചരിക്കുന്നത്,എന്നാല്‍ ഇന്ത്യയിലാകട്ടെ ഒരു മതത്തിനുമേല്‍ മറ്റൊരു മതം നടത്തുന്ന ആക്രമണം എന്നാണ് വിശദീകരിക്കുന്നത്.
സത്യത്തില്‍, ഇത് നിക്കരാഗ്വേയിലെ ജെജെപിഡി എന്ന ഗ്രാഫിക് ഡിസൈനിങ് സ്ഥാപനം കംപ്യൂട്ടറില്‍ സ്‌പെഷല്‍ ഇഫക്ട്‌സ് ഉപയോഗിച്ചു സൃഷ്ടിച്ചതാണ് ഈ വീഡിയോ.
ചൈനയില്‍ നിന്നു സമാനമായ മറ്റൊരു വീഡിയോ ഈയിടെ പുറത്ത് വന്നിരുന്നു. ഡ്രാഗണ്‍ പോലുള്ള ഭീകരന്‍ ആകാശത്തേക്കു പറന്നകന്ന് ഇല്ലാതാകുന്നതായിരുന്നു വീഡിയോ. ആ വീഡിയോയുടെ വിശദീകരണം കൊറോണ വൈറസ് ചൈനയെ വിട്ടു പോകുന്നതാണ് എന്നായിരുന്നു . വൈറസ് ബാധ ചൈനയില്‍ ഏതാണ്ട് ഇല്ലാതായി എന്നതു വസ്തുതയാണ്. എന്നാല്‍, വീഡിയോയില്‍ പറന്നുപോകുന്നത് വൈറസുമല്ല, ഡ്രാഗണുമല്ല. മറിച്ച് ഗ്രാഫിക്‌സ് വീഡിയോ ആണ്! ഇതുപോലുള്ളവ ഇനിയും സോഷ്യല്‍ മീഡിയയില്‍ എത്താന്‍ സാധ്യതയുള്ളതിനാല്‍ ആരും വിശ്വസിക്കുകയോ ഫോര്‍വേഡ് ചെയ്യുകയോ അരുത്.