അയര്‍ലന്‍ഡിനെതിരായ മത്സരത്തിന് വേണ്ടി പേയിങ് ഇലവനെ തിരഞ്ഞെടുക്കുകയെന്ന വെല്ലുവിളിയാണ് ഇനി ഇന്ത്യയ്ക്കു മുന്നിലുള്ളത്. കൊഹ്‌ലി തിരിച്ചെത്തുമ്പോള്‍ മൂന്നാമനായോ നാലാമനായോ ആകും ക്യാപ്റ്റന്‍ ഇറങ്ങുക. അതിനിടെ മറ്റൊരു വ്യത്യസ്തമായ അഭിപ്രായവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്.
‘കെ എല്‍ രാഹുല്‍ മൂന്നാം നമ്പറില്‍ കളിക്കണമെന്നും ദിനേശ് കാര്‍ത്തികിനെ ടീമില്‍ നിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. രോഹിത് ശര്‍മയും ധവാനും ഓപ്പണ്‍ ചെയ്യണം. കെ എല്‍ രാഹുല്‍ മൂന്നാമതും വിരാട് കൊഹ്‌ലി നാലാമതും ഇറങ്ങണം. കൊഹ്‌ലിക്ക് ശേഷം ധോണി ഇറങ്ങണം , ദിനേശ് കാര്‍ത്തിക്കിന് പകരം മൂന്നാം നമ്പറില്‍ രാഹുല്‍ ബാറ്റ് ചെയ്യുന്നത് ബാറ്റിങ് ഡെപ്ത് കൂട്ടും’- സെവാഗ് പറഞ്ഞു.
എന്നാല്‍ നിദാഹസ് ട്രോഫി ഫൈനലില്‍ 8 പന്തില്‍ നിന്നും 29 റണ്‍സ് നേടി ഇന്ത്യയെ വിജയത്തിലെത്തിച്ച ദിനേശ് കാര്‍ത്തികിനെ ഒഴിവാക്കാനുള്ള സാധ്യത കുറവാണ്.