ന്യൂഡല്‍ഹി: ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ വരെയെത്തി രാജ്യത്തിന്റെ അഭിമാനമായി മാറിയ ഇന്ത്യന്‍ ക്രിക്കറ്റിന്റെ പെണ്‍പുലികള്‍ക്ക് വിരുന്നൊരുക്കി വീരേന്ദര്‍ സേവാഗ്.
ട്വിറ്ററിലൂടെയാണ് സേവാഗ് ഈ വിവരം പങ്കുവെച്ചത്.
ജുലന്‍ ഗോസ്വാമി. ഹര്‍മന്‍പ്രീത് കൗര്‍, വേദ കൃഷ്ണമൂര്‍ത്തി, എക്ത ബിഷ്ട്, പൂനം റാവത്ത്, രാജേശ്വരി എന്നിവരോടൊപ്പമുള്ള ചിത്രം സേവാഗ് ട്വിറ്ററില്‍ പങ്കുവെയ്ക്കുകയും ചെയ്തു.
നമുക്ക് ഏറെ അഭിമാനമായ ഈ പെണ്‍കുട്ടികളെ കണ്ടുമുട്ടിയതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് സേവാഗ് ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു.
നിങ്ങളോടൊപ്പം സമയം പങ്കുവെക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഞങ്ങള്‍ക്ക് ഇങ്ങനൊരു വിരുന്ന് ഒരുക്കിയതില്‍ നന്ദിയുണ്ടെന്നും ഹര്‍മന്‍പ്രീത് കൗര്‍ ട്വീറ്റ് ചെയ്തു.
സെമിഫൈനലില്‍ ഓസ്‌ട്രേലിയയെ തകര്‍ത്ത ഇന്ത്യ ഫൈനലില്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെടുകയായിരുന്നു.
ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക പോലെ വമ്പന്‍ രാജ്യങ്ങളെ തോല്‍പിച്ചാണ് ഇന്ത്യ ഫൈനലില്‍ കടന്നത്. ഒരുപാട് വ്യക്തിഗത റെക്കോര്‍ഡുകളും ഈ ലോകകപ്പില്‍ ഇന്ത്യന്‍ പെണ്‍താരങ്ങള്‍ സ്വന്തമാക്കി.
ഫൈനലില്‍ പരാജയപെട്ടങ്കിലും വനിതാ ക്രിക്കറ്റിന് പേരും പ്രശസ്തിയും പിന്തുണയും ഉണ്ടാക്കിയെടുക്കാന്‍ പെണ്‍ പടയ്ക്ക് സാധിച്ചു. മാത്രമല്ല, ടീമിന് വന്‍സ്വീകരണമാണ് നാട്ടില്‍ ഒരുക്കിയിരുന്നത്.