പ്രീതി സിന്റയുമായുള്ള തര്‍ക്കം;കിങ്‌സ് ഇലവനുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന് സെവാഗ്

sevag

കിങ്‌സ് ഇലവനുമായുള്ള ബന്ധം അവസാനിപ്പിക്കുമെന്ന് മുന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ്. പഞ്ചാബ് വിടുന്ന കാര്യം ട്വിറ്ററിലൂടെയാണ് സെവാഗ് അറിയിച്ചത്. രണ്ട് വര്‍ഷം കളിക്കാരന്‍ എന്ന നിലയിലും മൂന്ന് വര്‍ഷം ഉപദേശകന്‍ എന്ന നിലയിലും സെവാഗ് പഞ്ചാബിനൊപ്പം പ്രവര്‍ത്തിച്ചു.

‘എല്ലാ നല്ല കാര്യങ്ങള്‍ക്കും അന്ത്യമുണ്ടായിരിക്കും. രണ്ട് വര്‍ഷം കളിക്കാരന്‍ എന്ന നിലയിലും മൂന്ന് വര്‍ഷം മെന്റര്‍ എന്ന നിലയിലും കിങ്‌സ് ഇലവന്‍ പഞ്ചാബിനൊപ്പം മനോഹരമായ സമയം എനിക്ക് ലഭിച്ചു. കിങ്‌സ് ഇലവനുമായിട്ടുള്ള ബന്ധം ഇവിടെ അവസാനിച്ചു. എനിക്ക് ലഭിച്ച സമയത്തിന് ഞാന്‍ നന്ദി പറയുന്നു’ സെവാഗ് ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ സീസണില്‍ ടീം ഉടമകളിലൊരാളായ പ്രീതി സിന്റയും ടീമിന്റെ മെന്ററായ സേവാഗും തമ്മില്‍ രൂക്ഷമായ വാക്കേറ്റം നടന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെ മെന്റര്‍ സ്ഥാനം ഒഴിയാന്‍ സേവാഗ് താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്.

Top