ലക്‌നൗ : വാഹനവിപണിയില്‍ മാന്ദ്യമുണ്ടെന്നത് സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്താന്‍ പ്രതിപക്ഷം ഉപയോഗിക്കുന്ന വാദമാണെന്ന് ഉത്തര്‍പ്രദേശിലെ ബാലിയ എംപി വിരേന്ദ്ര സിംഗ്. രാജ്യത്തെ റോഡുകളിലെ തിരക്കും ട്രാഫിക് ജാമും സൂചിപ്പിക്കുന്നത് വാഹനവിപണി വളര്‍ച്ചയിലാണെന്നുമാണെന്ന് എംപി ലോക്‌സഭ ചര്‍ച്ചയില്‍ അറിയിച്ചു.
വാഹന വിപണിയില്‍ തളര്‍ച്ചയുണ്ടെങ്കില്‍ എന്തുകൊണ്ടാണ് ട്രാഫിക് ജാം ഉണ്ടാകുന്നതെന്നും അദ്ദേഹം ചോദിച്ചു.
ഉള്ളിവില വര്‍ധനയില്‍ ബിജെപി ജനപ്രതിനിധികള്‍ വിവാദ പരാമര്‍ശം ഉന്നയിച്ചതിന് പിന്നാലെയാണ് വാഹനവിപണിയിലെ മാന്ദ്യത്തില്‍ എംപിയും വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയത്.