കന്യകാത്വ പരിശോധന; പോരാടുന്നവര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കി സര്‍ക്കാര്‍

virginity

പൂനെ: വധുക്കള്‍ക്ക് കന്യകാത്വ പരിശോധന ആചാരത്തിനെതിരെ നടപടി സ്വീകരിക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി രഞ്ജിത്ത് പാട്ടില്‍. അത് സമയം ആചാരത്തിനെതിരെ പോരാടുന്നവര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കന്‍ജാന്‍ ബാട്ട് സമുദായത്തില്‍ നിന്നുതന്നെ നിരവധി പേരാണ് കന്യകാത്വ പരിശോധനയ്‌ക്കെതിരെ രംഗത്തു വന്നത്. ഇവര്‍ക്കെതിരെ സമൂദായത്തില്‍ നിന്ന് ആക്രമണങ്ങളും അപായപ്പെടുത്തലും നടക്കുന്നുണ്ട്. വധ ഭീഷണിക്കൂടി വന്നതോടെയാണ് സര്‍ക്കാര്‍ ഇടപ്പെട്ടത്.

സംഭവം വിവാദമായതോടെ ശിവസേന എംഎല്‍എ നീലാം ഗോരെ പ്രശ്‌നം നിയമസഭയില്‍ ഉന്നയിച്ചിരുന്നു. കന്യാകാത്വ പരിശോധനയ്‌ക്കെതിരെ പരാതികളുമായി മുന്നോട്ടു വരുന്നവരെ എന്തു വിലകൊടുത്തും സംരക്ഷിക്കുമെന്ന് മന്ത്രി പാട്ടീല്‍ അറിയിച്ചു.

സാധാരണ ഇത്തരം കേസുകളില്‍ പൊലീസ് സുവോമോട്ടു പ്രകാരം നടപടി സ്വീകരിക്കുകയാണ് പതിവ്. ശേഷം പരാതി ചര്‍ച്ച ചെയ്യുകയുംചെയ്യും. തുടര്‍ന്ന് എല്ലാ മാസവും തുടര്‍ യോഗം വിളിച്ചു ചേര്‍ക്കുകയും, മൂന്നുമാസത്തിനിടയില്‍ ഒരുഅവലോകന യോഗം വിളിക്കുകയും പരാതി ഗൗരവമുള്ളതാണെങ്കില്‍ നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.

virginity_tests

കഴിഞ്ഞ ഡിസംബറില്‍ ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് ‘സ്റ്റോപ്പ് ദ റിച്ച്വല്‍’ എന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പ് ആരംഭിക്കുകയും ആചാരത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ കുറിപ്പ് ഇടുകയും ചെയ്തിരുന്നു. മുംബൈയിലെ ഐഐടി വിദ്യാര്‍ഥിയായ വിവേക് തമിച്വറാണ് ആചാരത്തിനെതിരെ വാടാസ്പ്പ് ഗ്രൂപ്പ് ആരംഭിച്ചത്. അതേസമയം, ബാട്ട് സമുദായത്തിലെ കൃഷ്ണ ഇന്ദ്രരേക്കറും ഭാര്യ അരുണയും ആചാരത്തിനെതിരെ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.

സര്‍ക്കാര്‍ നല്‍കുന്ന പിന്തുണ ഞങ്ങള്‍ മാനിക്കുന്നുവെന്നും, എന്നാല്‍ പൊലീസിന്റെ ഭാഗത്തു നിന്നുള്ള പിന്തുണ ഇതുവരെ ലഭിച്ചില്ലെന്നും വിവേക് കുറ്റപ്പെടുത്തുന്നു. ആചാരം നിരോധിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് വിവേക് അഭിപ്രായപ്പെട്ടു. അതേസമയം കന്യാകാത്വ പരിശോധന നടക്കുന്നുണ്ടെന്നും ഇത്തരം ബുദ്ധിമുട്ടുകളെ കുറിച്ച് ബന്ധുക്കളോ ആരും തന്നെ പരാതി നല്‍കുന്നില്ലെന്നുമാണ് പൊലീസിന്റെ പ്രതികരണം.

kanjarbatt

ഏകദേശം 25,000 പേരാണ് കന്‍ജര്‍ബാട്ട് ഗോത്രത്തില്‍ ഉള്ളത്. ഗോത്രത്തിലെ ആചാര പ്രകാരം വിവാഹം കഴിഞ്ഞ ആദ്യരാത്രി വധുവിന് കന്യകാത്വ പരിശോധന നടത്തുകയും അതില്‍ വധു വിജയിച്ചില്ലെങ്കില്‍ അവരെ ഉപേക്ഷിക്കുകയും ചെയ്യുന്നു. പ്രധാനമായും രണ്ടു തരം ആചാരമാണിതിനു പിന്നില്‍ നടക്കുന്നത്.

വിവാഹശേഷം പഞ്ചായത്തില്‍ ‘ഖുഷി’ അഥവാ പിഴയടച്ച് പഞ്ചായത്ത് അധികൃതര്‍ നല്‍കുന്ന മുറിയില്‍ താമസിക്കണം. ആദ്യ രാത്രിക്കു ശേഷം വധു കന്യകയാണോയെന്ന് അറിയിക്കണമെന്നുമാണ് ‘ദേവ് ധര്‍മ്മ്’ എന്ന ആചാരം കൊണ്ട് ഉദ്ദേശിക്കുന്നത്. തുടര്‍ന്ന് വരുന്ന രണ്ടാമത്തെ ആചാരം അഗ്‌നി പരീക്ഷയാണ്. പെണ്‍കുട്ടിയുടെ കൈകള്‍ തീയില്‍ കാണിക്കുക. കൈകള്‍ക്ക് പൊള്ളലേറ്റില്ലെങ്കില്‍ അവള്‍ പരിശുദ്ധയാണ്. അല്ലെങ്കില്‍ അവള്‍ പിഴയാണെന്ന് മുദ്രകുത്തി അവളെ ഉപേക്ഷിക്കുന്നു. ഇത്തരം ആചാരത്തിലൂടെ നിരവധി പെണ്‍കുട്ടികളാണ് വിവാഹത്തിന്റെ ആദ്യ ദിവസത്തിന് ശേഷം ഉപേക്ഷിക്കപ്പെടുന്നത്.

Top