വിസ മുതല്‍ ചികിത്സക്കുള്ള ഒ.പി ടിക്കറ്റ് വരെ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക്

ദുബായ്: ഇന്ത്യന്‍ ഹജ്ജ് മിഷന്റെ ഭൂരിഭാഗം സേവനങ്ങളും ഈ വര്‍ഷത്തോടെ ഇ-ട്രാക്കിലായി. ഹാജിമാരുടെ വിസ മുതല്‍ ചികിത്സക്കുള്ള ഒ.പി ടിക്കറ്റ് വരെ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് പൂര്‍ണമായും മാറി. മൊബൈല്‍ ആപ്ലിക്കേഷനും പരിഷ്‌കരിച്ചു. ഹാജിമാര്‍ക്ക് ഏറ്റവും മികച്ച സേവനം ഇത്തവണ ലഭ്യമാക്കുമെന്ന് കോണ്‍സുല്‍ ജനറല്‍ പറഞ്ഞു.

ഹാജിമാര്‍ക്കായി പ്രത്യേക പേപ്പറിലാണ് ഇലക്‌ട്രോണിക് വിസ ഇത്തവണയും അടിച്ചത്. ഇതില്‍ രേഖപ്പെടുത്തിയ ബാര്‍കോഡ് വഴി തീര്‍ഥാടകരുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങള്‍ അറിയാം. ഇതിന്റെ ചുവടു പിടിച്ച് മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനാക്കി കഴിഞ്ഞു ഇന്ത്യന്‍ ഹജ്ജ് മിഷന്‍. ഇന്ത്യന്‍ ഹാജി ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എന്ന മൊബൈല്‍ ആപ്ലിക്കേഷനും രിഷ്‌കരിച്ചു.

ഒററപ്പെട്ടു പോകുന്ന തീര്‍ഥാടകന് ആപ്ലിക്കേഷന്‍ വഴി ഇന്ത്യന്‍ സംഘത്തിന്റെ കോള്‍ സെന്റര്‍ സഹായം ലഭിക്കും. ഇത്തവണ ചികിത്സക്കുള്ള ഒപി ടിക്കറ്റ് വിതരണവും മരുന്ന് വിതരണവും ഓണ്‍ലൈനാണ്. മെച്ചപ്പെട്ട സേവനത്തിന് വോളണ്ടിയര്‍മാരുടെ സഹായം കൂടിയുള്ളതിനാല്‍ സേവനം മികച്ചതാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ സംഘം.

Top