കോവിഡ് 19; രാജ്യത്ത് കുടുങ്ങിയ വിദേശ പൗരന്‍മാരുടെ വിസ കാലാവധി നീട്ടി യു.കെ

ലണ്ടന്‍: കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യക്കാരടക്കം രാജ്യത്ത് കുടുങ്ങിയ വിദേശ പൗരന്മാര്‍ക്ക് വിസ കാലാവധി നീട്ടി നല്‍കി യു.കെ. ജൂലൈ വരെയാണ് സന്ദര്‍ശന വിസാ കാലാവധി നീട്ടി നല്‍കിയിരിക്കുന്നത്. യു.കെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലാണ് ഇതുസംബന്ധിച്ച വിവരം അറിയിച്ചത്.

അതേസമയം, രാജ്യത്ത് എത്തുന്നവര്‍ 14 ദിവസം ഹോം ക്വാറന്റീനില്‍ കഴിയണമെന്നും ആഭ്യന്തര വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ ഇവര്‍ പൊതുസ്ഥലം സന്ദര്‍ശിക്കാനോ പൊതു ഗതാഗത സംവിധാനം ഉപയോഗിക്കാനോ സാധനങ്ങള്‍ വാങ്ങുന്നതിന് പുറത്തേക്ക് പോകുവാനോ പാടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. നേരത്തെ, മെയ് 31 വരെ വിസാ കാലാവധി ദീര്‍ഘിപ്പിച്ചിരുന്നു.

Top