തമിഴ് നടന്‍ വിശാലിന്റെയും അനിഷ റെഡ്ഡിയുടെയും വിവാഹം വേണ്ടെന്നുവച്ചതായി റിപ്പോര്‍ട്ടുകള്‍. വിശാലുമൊത്തുള്ള ചിത്രങ്ങളെല്ലാം അനിഷ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍നിന്ന് നീക്കം ചെയ്തതോടെയാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇരുവരും പ്രതികരിച്ചിട്ടില്ല.
ഹൈദരാബാദിലെ ഒരു ബിസിനസുകാരന്റെ മകളായ അനിഷ റെഡ്ഡിയും വിശാലും തമ്മിലുള്ള വിവാഹ നിശ്ചയം മാര്‍ച്ച് 16നായിരുന്നു നടന്നത്. ഒരു സിനിമയുടെ സെറ്റില്‍ വച്ചാണ് വിശാലും അനിഷയും കണ്ടുമുട്ടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും. വിശാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് അനിഷ തന്നെയാണ് പ്രണയവാര്‍ത്ത ആരാധകരെ അറിയിച്ചത്.