തമിഴ് താരങ്ങളായ വിശാലും കാര്‍ത്തിയും ഒരുമിച്ചെത്തുന്ന ‘കറുപ്പ് രാജാ വെള്ള രാജാ’ ചിത്രത്തിന്റെ ചിത്രീകരണം അനിശ്ചിതത്വത്തിൽ.
പ്രഭുദേവ സംവിധാനം ചെയ്യാനൊരുങ്ങിയ ചിത്രം പ്രഭുദേവയ്ക്ക് പകരം ഗൗതം വാസുദേവ് മേനോന് സംവിധാനം ചെയ്യുമെന്നും പ്രോജക്ട് ഉപേക്ഷിച്ചിട്ടില്ലെന്നുമാണ് നിര്‍മാതാവുമായി അടുത്ത വൃത്തങ്ങള്‍ നല്കുന്ന വിവരം.
അന്തരിച്ച സംവിധായകൻ സുഭാഷ് പറഞ്ഞ കഥയാണ് പ്രഭുദേവ തിരക്കഥയാക്കിയത്.
പ്രഭുദേവ തയ്യാറാക്കിയ തിരക്കഥ തൃപ്തികരമല്ലാത്തതു കൊണ്ടാണ് കറുപ്പ് രാജാ വെള്ള രാജാ അനിശ്ചിതത്വത്തിലായത്.