തമിഴ് നടന്‍ വിശാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

ചെന്നൈ: തമിഴ് നടനും തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ അധ്യക്ഷനുമായ വിശാലിനെ പൊലീസ്
കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് ഓഫീസിന് മുന്നിലെ സംഘര്‍ഷത്തെ തുടര്‍ന്നാണ് വിശാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

അധ്യക്ഷ സ്ഥാനത്ത് നിന്ന് വിശാല്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൗണ്‍സിലിലെ ഒരു വിഭാഗം അംഗങ്ങള്‍ ഓഫീസ് പൂട്ടിയിട്ട് പ്രതിഷേധിച്ചിരുന്നു. പ്രതിഷേധം മറികടന്ന് ഓഫീസിനകത്ത് പ്രവേശിക്കാന്‍ വിശാല്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് വഴിവച്ചു. അസോസിയേഷന്റെ പണം വിശാല്‍ ദുരുപയോഗം ചെയ്‌തെന്നും തമിഴ് റോക്കേഴ്‌സുമായി ഇടപാട് ഉണ്ടെന്നുമാണ് വിശാലിനെതിരെ ഉയര്‍ത്തുന്ന ആരോപണം.

അനധികൃതമായി കടന്ന് ഓഫീസ് പൂട്ടിയിട്ടവര്‍ക്ക് എതിരെ വിശാലും പരാതി നല്‍കിയിട്ടുണ്ട്. വിശാലിനെതിരെ ലഭിച്ച പരാതിയില്‍ പൊലീസ് ഇതുവരെ എഫ്‌ഐആര്‍ രേഖപ്പെടുത്തിയിട്ടില്ല.

Top