മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന വിശാലിന്റെ ഇരുമ്പുതിരൈയിലെ രംഗങ്ങള്‍ ഇതാണ്

vishal

ധാര്‍ കാര്‍ഡിനെയും ഡിജിറ്റല്‍ ഇന്ത്യയെയും, നോട്ട് നിരോധനത്തേയും വിമര്‍ശിക്കുന്ന വിശാല്‍ ചിത്രം ഇരുമ്പുതിരൈയിലെ ഇരുണ്ട വശങ്ങള്‍ തുറന്നുകാട്ടി അണിയറ പ്രവര്‍ത്തകര്‍. വിശാല്‍, അര്‍ജുന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്നത്. ഈ രംഗങ്ങള്‍ ഒന്നും തന്നെ സെന്‍സര്‍ ചെയ്യാതെയാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ഇതിനോടകം തന്നെ ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്ന ആവശ്യവുമയി ബിജെപി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.

ആധാര്‍ കാര്‍ഡ് എന്നത് വെറും സാധാരണ തിരിച്ചറിയല്‍ കാര്‍ഡ് അല്ല, ഒരോ പൗരന്റെയും കൈരേഖകള്‍ മുതല്‍, കണ്ണിന്റെ റെറ്റിന വരെയുമുള്ള വിവരങ്ങളടങ്ങുന്ന മാസ്റ്റര്‍ കാര്‍ഡാണ്. ഈ ഡിജിറ്റലൈസ്ഡ് പ്ലാറ്റ്‌ഫോമില്‍ നമ്മുടെ രേഖകള്‍ ഉപയോഗിച്ച് അവര്‍ ഇഷ്ടമുള്ളയാളുകള്‍ക്ക് വോട്ട് ചെയ്യാനും സാധിക്കുമെന്നും വിശാല്‍ സിനിമയിലെ ഈ രംഗത്തില്‍ പറയുന്നു.

വീഡിയോ പുറത്തുവിട്ട് മണിക്കൂറുകള്‍ക്കകം തന്നെ യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടംനേടിക്കഴിഞ്ഞു. സാമന്തയാണ് ചിത്രത്തിലെ നായിക. റോബോ ശങ്കര്‍, വിന്‍സന്റ് അശോകന്‍, ഡല്‍ഹി ഗണേഷ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Top