തിരുവനന്തപുരം: ആര്‍എസ്എസുകാര്‍ തട്ടികൊണ്ട് പോയി കൊലപ്പെടുത്തുവാന്‍ ശ്രമിച്ചെന്ന നേതാവിന്റെ വെളിപ്പെടുത്തലില്‍ പൊലീസ് അന്വേഷണം തുടങ്ങി.
സി പി ഐ എം ബന്ധം ആരോപിച്ച് തന്നെ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തുവാന്‍ ശ്രമിച്ചെന്ന് കരകുളം മണ്ഡലം ശാരീരിക് ശിക്ഷക് പ്രമുഖ് വിഷ്ണുവാണ് പരാതിയുമായി രംഗത്ത് വന്നത്.
ആര്‍ എസ് എസ് സഹ പ്രാന്തപ്രചാരക് സുദര്‍ശന്‍, ഹിന്ദു ഐക്യവേദി സംഘടനാ സെക്രട്ടറി സി. ബാബു എന്നിവരുടെ നേതൃത്വത്തില്‍ 38 ദിവസം തടങ്കലില്‍ പാര്‍പ്പിച്ചായിരുന്നു മര്‍ദ്ദനമെന്നാണ് വിഷ്ണു പറയുന്നത്. പരിക്കേറ്റ യുവാവ് ഇപ്പോള്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ കുടുക്കാനും ആര്‍ എസ് എസ് നേതാക്കള്‍ നീക്കം നടത്തിയതായും വിഷ്ണു വെളിപ്പെടുത്തി. തന്റെ മരണത്തിന് ഉത്തരവാദി പി.ജയരാജനാണെന്ന് നിര്‍ബന്ധിച്ച് ആത്മഹത്യാ കുറിപ്പ് എഴുതിപ്പിച്ചെന്നും വിഷ്ണു മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തി.അതീവ ഗുരുതരമായ ഈ സംഭവത്തെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങിയിട്ടുണ്ട്.