‘വിശുദ്ധ പുസ്തക’ത്തിലെ വീഡിയോ ഗാനം ഇന്ന് വൈകീട്ട് ബാല പുറത്തുവിടും

പ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ മകന്‍ അപ്പൂസ് ആയി അഭിനയിച്ച ബാദുഷ നായകനായി എത്തുന്ന ചിത്രമാണ് വിശുദ്ധ പുസ്തകം. ചിത്രത്തിന്റെ വീഡിയോ ഗാനം ഇന്ന് വൈകുന്നേരം 6 മണിക്ക് ബാല പുറത്തുവിടും. മെയ് 31 ന് ചിത്രം പ്രദര്‍ശനത്തിന് എത്തും.

മാര്‍ച്ച് മീഡിയക്കുവേണ്ടി അലി തേക്കുതോട്, സുരേഷ്, അഫ്സല്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ഷാബു ഉസ്മാന്‍ ആണ്.

മനോജ് കെ ജയന്‍, മാമുക്കോയ, മധു, ജനാര്‍ദ്ദനന്‍, ഭീമന്‍ രഘു, കലാഭവന്‍ നവാസ്, ഋഷി, മനു വര്‍മ്മ, രാജേഷ് കളീക്കല്‍, ആദിനാട് ശശി,കോബ്ര രാജേഷ്, ഉല്ലാസ് പന്തളം, ബേബി മീനാക്ഷി, മാസ്റ്റര്‍ നളന്‍രാജ്, ശാന്ത കുമാരി, കനകലത, സ്മിനു സിജോ തുടങ്ങി വലിയ താര നിര തന്നെ ചിത്രത്തില്‍ ഉണ്ട്.

രാജ്ശ്രീ മീഡിയയുടെ ബാനറില്‍ രാജേഷ് കളീക്കല്‍ നിര്‍മിക്കുന്നു. ഷാബു ഉസ്മാനും ജഗദീപ് കുമാറും ആണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.

Top