തിരുവനന്തപുരം: കേരളത്തില്‍ വിഷുക്കിറ്റ് വിതരണം ഏപ്രില്‍ ഒന്ന് മുതല്‍ നടത്താന്‍ ഭക്ഷ്യവകുപ്പ് തീരുമാനം. മഞ്ഞകാര്‍ഡ് മാര്‍ച്ച് അവസാനവും നീല, പിങ്ക്, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് പിന്നീടും കിറ്റ് വിതരണം ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. കാര്‍ഡ് വ്യത്യാസമില്ലാതെ എല്ലാ കാര്‍ഡ് ഉടമകള്‍ക്കും കിറ്റ് നല്‍കും.
ഏപ്രില്‍ ഒന്ന്, രണ്ട് തീയതികള്‍ അവധി ദിനമാണെങ്കിലൂം അന്ന് റേഷന്‍ കടകള്‍ തുറക്കണമെന്ന നിര്‍ദേശവും സര്‍ക്കാര്‍ നല്‍കിയേക്കും. മാര്‍ച്ച് 31ന് മുന്‍പ് എ.എ.വൈ കുടുംബങ്ങള്‍ക്ക് നല്‍കാന്‍ ഇതിനകം കിറ്റുകള്‍ തയ്യാറാക്കി കഴിഞ്ഞിരുന്നു.
വെള്ള, നീല കാര്‍ഡുകാര്‍ക്ക് 10 കിലോ വീതം സ്പെഷ്യല്‍ അരി 15 രൂപ നിരക്കില്‍ വിതരണം ചെയ്യുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞത് ചോദ്യം ചെയ്യാനും ഭക്ഷ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.