ന്യൂഡല്‍ഹി: വിവാദ പ്രസ്താവനകളിലൂടെ മാധ്യമങ്ങളില്‍ ഇടംനേടുന്ന സാധ്വി പ്രാചി തങ്ങളുടെ നേതാവല്ലെന്ന് വിഎച്ച്പി.
തീവ്രഹിന്ദുത്വ നിലപാടിലൂടെ നിരന്തരം വിവാദ പ്രസ്താവനകള്‍ നടത്തുന്ന സാധ്വി വിഎച്ച്പി നേതാവാണെന്നാണ് വാര്‍ത്തകളില്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ അവര്‍ വിഎച്ച്പിയുടെ നേതാവോ വക്താവോ മറ്റേതെങ്കിലും ഭാരവാഹിയോ അല്ലെന്ന് വിഎച്ച്പി ജോയിന്റ് ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജെയ്ന്‍ പറഞ്ഞു.
സാധ്വി ദീര്‍ഘകാലമായി രാഷ്ട്രീയത്തില്‍ സജീവമാണ്. അവര്‍ ഒരു പാര്‍ട്ടിയുടെ ടിക്കറ്റില്‍ നേരത്തെയും മത്സരിച്ചിട്ടുള്ള നേതാവാണ്. രാഷ്ട്രീയത്തില്‍ സജീവമായവര്‍ക്ക് വിഎച്ച്പിയില്‍ ഭാരവാഹിയാകാന്‍ കഴിയില്ലെന്നും സുരേന്ദ്ര ജെയ്ന്‍ പറഞ്ഞു.