“വിഷൻ 2030”: ഡിജിറ്റൽ മേഖലയിൽ വിപ്ലവത്തിനൊരുങ്ങി സൗദി

സൗദി: ഡിജിറ്റൽ രംഗത്ത് ശക്തമായ മുന്നേറ്റം നടത്തുവാനുള്ള പദ്ധതികൾ തയ്യാറാക്കുകയാണ് സൗദി അറേബ്യ. 2030 ഓടെ ലാേകത്ത് ഡിജിറ്റൽ മേഖലയിൽ മുന്നേറിയ ആദ്യ ഇരുപത് രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടുകയാണ് ലക്ഷ്യം.

പദ്ധതി പ്രകാരം രാജ്യത്തുടനീളം 5ജി സാങ്കേതിവിദ്യയുടെ ഉപയോഗവും, സംവിധാനങ്ങളും വിപുലമാക്കും.കൂടാതെ ഡിജിറ്റൽ മേഖലയിലെ വളർച്ചക്ക് ഗുണകരമാകുന്ന രീതിയിൽ രാജ്യത്ത് ബിസിനസ് വികസന കാര്യങ്ങളിൽ കൂടുതൽ പദ്ധതികൾ പ്രഖ്യാപിക്കുവാനും നീക്കമുണ്ട്.വിഷൻ 2030 പദ്ധതിയുടെ ഭാഗമായാണിത്.

വർധിച്ച് വരുന്ന ഡിജിറ്റൽ നെറ്റ് വർക്കിന്‍റെ വളർച്ചക്ക് ഗുണകരമാകുന്നതിന് വേണ്ടിയാണിത്. നിലവിൽ ലോകത്ത് 5ജി നെറ്റ്‍‍വർക്ക് സംവിധാനത്തിൽ അഞ്ചാം സ്ഥാനത്താണ് സൗദി. 45 ശതമാനമാണ് രാജ്യത്തെ നിലവിലെ 5 ജി നെറ്റ് വർക്കിന്‍റെ ഉപയോഗം.

Top