കൊറോണ വൈറസ്; തമിഴ്‌നാട്ടിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം അടച്ചു

ചെന്നൈ: കൊറോണ വൈറസ് നിയന്ത്രണാധീതമായി പടരുകയും രോഗ ബാധിതരുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം അടച്ചു. നീലഗിരിയിലെയും മാമല്ലപുരത്തെയും വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് അടച്ചത്.

ഊട്ടിയിലെ ഹോട്ടലുകളിലും റിസോര്‍ട്ടിലും കഴിയുന്ന വിനോദ സഞ്ചാരികളോട് 24 മണിക്കൂറിനകം സ്വന്തം നാട്ടിലേക്ക് മടങ്ങണമെന്ന് ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പശ്ചിമഘട്ട മേഖലയിലെ ജില്ലയിലേക്ക് പ്രവേശിക്കുന്നവരെ എട്ട് ചെക്ക് പോസ്റ്റുകളില്‍ നിന്നായി പരിശോധിക്കുന്നുണ്ടെന്ന് ജില്ലാ കളക്ടര്‍ ഇന്നസെന്റ് ദിവ്യ വ്യക്തമാക്കി.

അതേസമയം, മറ്റൊരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കൊടൈക്കനാലില്‍ സന്ദര്‍ശകര്‍ക്ക് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Top