വിസ്താര 21,344 കോടി രൂപ ചിലവഴിച്ച് 19 വിമാനങ്ങള്‍ വാങ്ങുന്നു

മുംബെ: റ്റാറ്റാസണ്‍സ്- സിംഗപ്പൂര്‍ എയര്‍ലൈന്‍സ് സംയുക്ത വിമാനകമ്പനിയായ വിസ്താര 21,344 കോടി രൂപ ചിലവഴിച്ച് 19 വിമാനങ്ങള്‍ വാങ്ങുന്നു. ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായാണ് കമ്പനി പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.

എ 320വിഭാഗത്തില്‍പ്പെട്ട 13 എയര്‍ബസും, ആറ് 7879 ഡ്രീം ലെയര്‍ ബോയിങ്ങുമാണ് വാങ്ങുന്നത്. ഇന്നലെയാണ് ഔദ്യോഗിക കാര്യങ്ങള്‍ പുറത്ത് വിട്ടത്.നിലവില്‍ വിസ്താര ഫ്‌ളൈറ്റില്‍ 21 എയര്‍ബസ് എ 320 നിയോ വിമാനങ്ങളാണുള്ളത്.

പുതിയ അമ്പത് വിമാനങ്ങള്‍ കൂടി വാങ്ങാനും വിസ്താരയ്ക്ക് പദ്ധതിയുണ്ട്. നിലവില്‍ ഇന്ത്യയിലെ 22 സ്ഥലങ്ങളിലായി പ്രതിവാരം 800 ല്‍ അധികം വിസ്താരയുടെ വിമാനങ്ങള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. വിദേശ, ആഭ്യന്തര സര്‍വ്വീസുകള്‍ വിപുലപ്പെടുത്താനാണ് കമ്പനിയുടെ പുതിയ നീക്കം.

Top