ഇന്ത്യയില്‍ നിന്ന് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങി വിസ്താര

ന്ത്യയില്‍ നിന്ന് ബ്രിട്ടന്‍, ജര്‍മ്മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ തയ്യാറെടുത്ത് സ്വകാര്യ വിമാനക്കമ്പനിയായ വിസ്താര. ഈ രാജ്യങ്ങളുമായി ഒപ്പുവച്ച ഉഭയകക്ഷി എയര്‍ ബബിള്‍ ക്രമീകരണങ്ങളുടെ ഭാഗമായാണ് തീരുമാനമെന്ന് വ്യോമയാന വ്യവസായ വൃത്തങ്ങള്‍ അറിയിച്ചു.

ജര്‍മ്മനിയും ഫ്രാന്‍സുമായും സമാനമായ ഉഭയകക്ഷി കരാറുകളില്‍ ഇന്ത്യ ഒപ്പുവച്ചിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് വിസ്താരയ്ക്ക് രണ്ടാമത്തെ ബി 787-9 വൈഡ് വിമാനം ലഭിച്ചത്. ആദ്യത്തേത് ഫെബ്രുവരിയില്‍ ലഭിച്ചിരുന്നു. ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തില്‍ വിസ്താരയ്ക്ക് ഇതിനകം തന്നെ സ്ലോട്ടുകള്‍ അനുവദിച്ച് കഴിഞ്ഞിട്ടുണ്ട്.

Top