ദൃശ്യമാധ്യമങ്ങളെ വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് ആക്ടില്‍ ഉള്‍പ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ന്യൂഡല്‍ഹി: ദൃശ്യമാധ്യമങ്ങളിലെ ജേര്‍ണലിസ്റ്റുകളെ കൂടി വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് ആക്ടിന്റെ പരിധിയില്‍ കൊണ്ടുവരുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി സ്മൃതി ഇറാനി.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം കേന്ദ്രമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ദൃശ്യമാധ്യമങ്ങളെ ഈ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതു പരിഗണിക്കാമെങ്കിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ ജേര്‍ണലിസ്റ്റുകളുടെ കാര്യത്തില്‍ മന്ത്രാലയങ്ങള്‍ തമ്മില്‍ സമവായമുണ്ടാക്കേണ്ടതുണ്ടെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.

Top