മോസ്കോ: ലോക ചെസ് ഫെഡറേഷന് (ഫിഡെ) നടത്തുന്ന കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടില്‍ ഇന്ത്യയുടെ വിശ്വനാഥന് ആനന്ദിന് ജയം.
ബള്‍ഗേറിയന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ വെസെലിന് ടോപ്പലോവിനെ 49 നീക്കങ്ങള്‍ കൊണ്ടാണ് ആനന്ദ് കീഴടക്കിയത്. സെര്‍ജി കജ്കിന്‍-പീറ്റര്‍ സ്വിഡ്ലര്‍, മകാരു നകാമുറ- ഫബിയാനോ കരുവന മത്സരവും സമനിലയില്‍ അവസാനിച്ചു.
ഈ ടൂര്‍ണമെന്റില്‍ വിജയിക്കുന്ന താരത്തിന് അടുത്ത നവംബര്‍ 11 മുതല്‍ ന്യൂയോര്‍ക്കില്‍ നടക്കുന്ന ലോകചെസ് ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടാം.