ആഗോള ഭീകരവാദത്തിന്റെ പശ്ചാത്തലത്തില്‍ ഒരു കശ്മീരി മുസ്ലീം ഉദ്യോഗസ്ഥന്റെ പ്രവര്‍ത്തനവും വെല്ലുവിളികളും പ്രമേയമാക്കിയ കമല്‍ഹാസന്‍ ചിത്രം വിശ്വരൂപത്തിന്റെ രണ്ടാം ഭാഗം റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിക്കപ്പെട്ടിട്ട് വര്‍ഷങ്ങളായി, എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന വിവരപ്രകാരം സെന്‍സറിങ് പൂര്‍ത്തിയാക്കി ചിത്രം റിലീസിന് ഒരുങ്ങുകയാണ്.
ഓഗസ്റ്റില്‍ സ്വാതന്ത്രദിനത്തോട് ചേര്‍ന്ന് റിലീസ് നടത്താനാണ് നീക്കം. ചിത്രത്തിന്റെ രണ്ടാം ഭാഗം ഇന്ത്യയിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. രാജ്യത്ത് വര്‍ധിച്ചു വരുന്ന വംശീയ വേര്‍തിരിവുകള്‍ ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ടെന്നാണ് സൂചന. കമല്‍ഹാസന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് സിനിമ എത്തുന്നത്.