2016 മാര്‍ച്ചിലാണ് മാരുതി സുസുക്കി വിറ്റാര ബ്രെസയെ വിപണിയിലെത്തിക്കുന്നത്. അന്നുമുതല്‍ ജനപ്രിയ വാഹനമായി മാറാന്‍ വിറ്റാരെക്ക് കഴിഞ്ഞു. ഇപ്പോഴിതാ വിറ്റാര ബ്രെസ ആറ് ലക്ഷം യൂണിറ്റ് വില്‍പ്പനയെന്ന നാഴികക്കല്ല് പിന്നിട്ടതായാണ് റിപ്പോര്‍ട്ട്. അഞ്ച് വര്‍ഷത്തിനുള്ളിലാണ് ഈ നേട്ടം കൈവരിച്ചത്.നാലു മീറ്ററില്‍ താഴെ നീളമുള്ള സബ് കോംപാക്ട് സ്‌പോര്‍ട് യൂട്ടിലിറ്റി വാഹന വിഭാഗത്തില്‍ മാരുതി സുസുക്കി അവതരിപ്പിച്ച ആദ്യ മോഡലായിരുന്നു വിറ്റാര ബ്രെസ.
വിപണിയില്‍ അവതരിപ്പിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം യൂണിറ്റ് വിറ്റാര ബ്രെസ വിറ്റുപോയിരുന്നു. സബ്‌കോംപാക്റ്റ് എസ്‌യുവിയില്‍ പിന്നീട് എഎംടി ഗിയര്‍ബോക്‌സ് നല്‍കിയിരുന്നു. സ്മാര്‍ട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യ സഹിതം ബിഎസ് 6 പാലിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് കരുത്തേകുന്നത്.
5 സ്പീഡ് മാന്വല്‍, 4 സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. പരിഷ്‌കരിച്ച മാരുതി സുസുകി വിറ്റാര ബ്രെസ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു..