പെട്രോള്‍ എന്‍ജിനുമായി വിറ്റാര ബ്രേസ പുനരവതരിക്കുന്നു

കോംപാക്ട് എസ് യു വിയായ ‘വിറ്റാര ബ്രേസ’യ്ക്ക് പെട്രോള്‍ വകഭേദം അവതരിപ്പിക്കാന്‍ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഒരുങ്ങുന്നു. കഴിഞ്ഞ വര്‍ഷം അരങ്ങേറ്റം കുറിക്കുമ്പോള്‍ 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനോടെ മാത്രമാണു ‘വിറ്റാര ബ്രേസ’ വില്‍പ്പനയ്‌ക്കെത്തിയത്.

വിപണി ഉജ്വല വരവേല്‍പ് നല്‍കിയതോടെ ‘വിറ്റാര ബ്രേസ’ ലഭിക്കാനുള്ള കാത്തിരിപ്പ് മാസങ്ങളോളം നീണ്ടു. ഇപ്പോള്‍ പെട്രോള്‍ എന്‍ജിനുള്ള ‘വിറ്റാര ബ്രേസ’യും ഓട്ടമാറ്റിക് ട്രാന്‍സ്മിഷനും കൂടി അവതിപ്പിക്കാനാണ് മാരുതി സുസുകിയുടെ നീക്കം.

‘വിറ്റാര ബ്രേസ’ യില്‍ 1.4 ലീറ്റര്‍ പെട്രോള്‍ അല്ലെങ്കില്‍ ഒരു ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് എന്‍ജിനുകളിലൊന്നാവും ഇടംപിടിക്കുക. ഡീസല്‍ പതിപ്പിലുള്ള സൗകര്യങ്ങളും സംവിധാനങ്ങളുമൊക്കെ പെട്രോള്‍ എന്‍ജിനുള്ള ‘വിറ്റാര ബ്രേസ’യിലും മാരുതി സുസുക്കി നിലനിര്‍ത്തും.

എല്‍ ഇ ഡി ഡേടൈം റണ്ണിങ് ലാംപ് സഹിതമുള്ള പ്രൊജക്ടര്‍ ഹെഡ്‌ലാംപ്, ബോഡ് കളര്‍ ബംപര്‍, ടേണ്‍ ഇന്‍ഡിക്കേറ്റര്‍ സഹിതം ഇലക്ട്രിക് ഫോള്‍ഡിംങ് റിയര്‍വ്യൂ മിറര്‍, മഴ തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്ന വൈപ്പര്‍ എന്നിവയൊക്കെ പെട്രോള്‍ ബ്രേസയിലുമുണ്ടാവും.

അതുപോലെ ആപ്പിള്‍ കാര്‍ പ്ലേ, ആഡ്രോയ്ഡ് ഓട്ടോ സഹിതം സ്മാര്‍ട് പ്ലേ ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനം, പുഷ് ബട്ടന്‍ സ്റ്റാര്‍ട്ട്, റിവേഴ്‌സ് പാര്‍ക്കിങ് കാമറ, കീരഹിത എന്‍ട്രി, സ്റ്റീയറിങ്ങില്‍ ഘടിപ്പിച്ച കണ്‍ട്രോള്‍, ഇ ബി ഡി സഹിതം എ ബി എസ്, ഇരട്ട എയര്‍ബാഗ് തുടങ്ങിയവയൊക്കെ പുതിയ മോഡലിലുമുണ്ടാവും.

ഡീസല്‍ മോഡലിനെ അപേക്ഷിച്ചു വില കുറവാകുമെന്നതാണു പുതിയ ‘വിറ്റാര ബ്രേസ’യുടെ പ്രധാന ആകര്‍ഷണം. 7.26 മുതല്‍ 9.77 ലക്ഷം രൂപ വരെയാണ് ഡീസല്‍ ‘വിറ്റാര ബ്രേസ’യ്ക്കു ഡല്‍ഹി ഷോറൂമില്‍ വില.

മിക്കവാറും ഏഴു ലക്ഷം രൂപയോടടുത്താണു പെട്രോള്‍ ‘വിറ്റാര ബ്രേസ’യ്ക്കു പ്രതീക്ഷിക്കുന്ന വില. ഫോഡ് ‘ഇകോ സ്‌പോര്‍ട്’, ഹോണ്ട ‘ഡബ്ല്യു ആര്‍ വി’ തുടങ്ങിയവരോടാവും ‘വിറ്റാര ബ്രേസ’യുടെ പോരാട്ടം.

Top